Tuesday, August 2, 2011

ഭൂമികറങ്ങിക്കൊണ്ടേയിരുന്നു.

ഭൂമികറങ്ങിക്കൊണ്ടേയിരുന്നു.
മടുപ്പു തോന്നിത്തുടങ്ങിയിരിക്കുന്നു എത്രകാലമായി ഇങ്ങനെ കറങ്ങിക്കൊണ്ടിരിക്കുന്നു ആർക്കായാലും മടുക്കും എന്നാൽ ചന്ദ്രാമയെ കാണുന്നതിനു തൊട്ടുമുമ്പ് ആ താരയെ കാണാറുണ്ട് അതാണു ഏക ആശ്വാസം ഇന്നെങ്കിലും കുറച്ച് നേരം സംസാരിക്കണം എല്ലാം ഒന്നു തുറന്നു പറയണം .സൂര്യപിതാവു വഴക്കു പറയുമെന്ന് മാത്രമല്ല അസഹ്യമായ ചൂട് തന്നിൽ വർഷിച്ച് തന്നെ പീഠിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യും. എന്തുതന്നെയായാലും ഇന്നു താൻ താരയെ കാണും. അതോർത്തപ്പോൾ തന്റെ വേഗത അൽപ്പം കൂടിയോ,
അതാ ദൂരെനിന്നും കാണുന്നു . അതെ അതു താര തന്നെ ആതിളക്കത്തിൽ നിന്നു തന്നെ പിടികിട്ടും, അങ്ങുനിന്നു തന്നെ പാൽപുഞ്ചിരി സമ്മാനിച്ചുകൊണ്ട് അതാ കാണുന്നു താരയെ,
“ഹായ് എന്തൊക്കെയുണ്ട് വിശേഷങ്ങൾ ” താര ചോദിച്ചു
“ എന്തു വിശേഷം താരാ എന്നും ഈ കറക്കം തന്നെ നിനക്കിങ്ങനെ നിന്നാൽ മതിയല്ലോ നിന്റെ ഭാഗ്യം” താനിങ്ങനെ പറഞ്ഞ് തന്റെ കറക്കം അവസാനിപ്പിച്ചു
“അയ്യോ നീ എന്തു പണിയാ ഈ കാണിക്കുന്നത് നിന്റെ ഈ കറക്കം നിറുത്തിയാൽ ഇപ്പോൾ ഇരുട്ടിലായ ഒരു പ്രദേശം മുഴുവൻ ഇരുട്ടിൽ തന്നെ കിടക്കും അതിനാൽ നീ നിന്റെ കറക്കം നിർത്തരുത്”
“ഞാൻ എത്രയോ വർഷമായി ഇങ്ങനേ കറങ്ങുന്നു എന്നാൽ എന്നിലുള്ളവർക്ക് അതിനെക്കുറിച്ച് വെല്ല ചിന്തയുമുണ്ടൊ അവർ എന്റെ നാശം കൊതിക്കുന്നു “ ഞാൻ ഒരു ഗദ്ഗദത്തോടെ യാണതു പറഞ്ഞവസാനിപ്പിച്ചത്
”എന്നിരുന്നാലും ഓരോരുത്തർക്കും ഓരോ ജോലി ഉണ്ടാകുമല്ലൊ, ആട്ടെ നിന്റെ പിതാവിനെ നോക്കൂ എത്ര വർഷമായി അദ്ദേഹം സ്വയം കത്തിയെരിഞ്ഞുകൊണ്ട് മറ്റുള്ളവർക്ക് വെളിച്ചം നല്കുന്നു, പിന്നെ എന്തൊക്കെയാണു നിന്റെ നാശത്തിനു നിന്നിലുള്ളവർ ചെയ്യുന്നത്“
”എന്തൊക്കെയാണു ചെയ്യരുതാത്തത് അതെല്ലാം മനുഷ്യവർഗ്ഗം ചെയ്യുന്നു എന്റെ കറക്കത്തിനാവശ്ശ്യമായ ഊർജ്ജം നല്കുന്ന വെള്ളവും എണ്ണയുമെല്ലാം അവർ കുഴിച്ച് എടുക്കുന്നു, എനിക്കു മഴതരാൻ ഞാൻ വളർത്തുന്ന എല്ലാ മരങ്ങളും അവർ വെട്ടിനശിപ്പിക്കുന്നു, പ്ളാസ്റ്റിക് മുതലായ മാലിന്യ പദാർഥങ്ങൾ മൂലം എനിക്ക് പലബുദ്ധിമുട്ടുകളാണു അനുഭവപ്പെടുന്നത്, എന്റോസൾഫാൻ പോലുള്ളമാരകമായ വിഷങ്ങൾ മൂലം എന്നിലുള്ള വെള്ളമെല്ലാം മലിനപ്പെടുത്തിക്കഴിഞ്ഞു അതിലുള്ളജലജീവികളെല്ലാം ചത്തൊടുങ്ങി, മലിന്യക്കൂമ്പാരങ്ങളിൽ നിന്നുയരുന്ന പുകയെച്ചൊല്ലി ചൊവ്വയും പ്ലൂട്ടോയുമെല്ലാം എന്നുമെന്നെ കുറ്റപ്പെടുത്തുന്നു, എന്റെ പുഴ കളിലും നദികളിലുമുള്ള മണലെല്ലാം ഊറ്റിയെടുക്കുന്നു പാറകൾ പൊട്ടിച്ചെടുക്കുന്നു ചെങ്കല്ലും വെട്ടിയെടുത്ത് കോൺക്രീറ്റ് കൊട്ടാരങ്ങൾ കെട്ടിപ്പൊക്കുന്നു
എന്നാണു ഇതിനെല്ലാം ഒരു അവസാനം അതാ ചന്ദ്രാമയല്ലെ വരുന്നത്“
”അയ്യോ ഭൂമി ഇവിടെ നില്ക്കുകയാണൊ എന്തു പണിയാ ഈ കാണിച്ചത് ഈ താരയോട് കൊച്ചുവർത്തമാനവും പറഞ്ഞ് ഇവിടെ നില്ക്കയാണോ മോനെ നീ ഇവളുടെ പാൽപ്പുഞ്ചിരിയിൽ മയങ്ങി ഇങ്ങനെ നിന്നാൽ നാളെ നേരം പുലരില്ല നിന്റെ അച്ചനിതറിഞ്ഞാൽ നിന്നെ കത്തിച്ചു ചാമ്പലാക്കും നീ നിന്റെ ജോലി തുടങ്ങ് “ പിന്നീട് താരയുടെ നേരെ യായി അമ്മയുടെ ദേഷ്യം മുഴുവനും ” നീ ഇങ്ങനെ അണിഞ്ഞൊരുങ്ങി പിള്ളേരു ജോലി യെടുക്കുന്നനേരത്ത് കൊച്ചുവർത്താനവുമായി വന്നാലുണ്ടല്ലൊ നിനക്കൊന്നും വേറെ പണിയില്ലെന്നുകരുതി എന്റെ മക്കളെ കയ്യും കലാശവും കാണിച്ച് ആകർഷിക്കാൻ നോക്കിയാലുണ്ടല്ലോ നാളെ എന്റെ വഴിമാറി നിനക്കു നേരെ തിരിയും ഞാൻ എന്റെ ചെറിയൊരു മുട്ടിനില്ല നീ തകർത്തുകളയും ഞാൻ , ചന്ദ്രാമ ദേഷ്യപ്പെട്ടു
അതു കേട്ട് താര പറഞ്ഞൂ “ ചന്ദ്രാമയുടെ പുത്രൻ ഇന്നുമിന്നലെയുമൊന്നുമല്ല താരസുന്ദരികളെ കാണാൻ തുടങ്ങിയത് കോടാനുകോടി താരസുന്ദരികളാൽ സമ്പന്നമാണിവിടം അതിനിടയിൽ ഞാനെത്ര നിസാരയാണു അമ്മയുടെ മകനെ ആകർഷിക്കാൻ തക്ക സൌന്ദര്യമൊന്നുമെനിക്കില്ല എങ്കിലും എന്നോടെന്തെങ്കിലും അടുപ്പം ഭൂമിക്കു തോന്നിയിട്ടുണ്ടെങ്കിൽ അത് ജന്മാന്തര പുണ്ണ്യമാണു ഒന്നുമില്ലെങ്കിലും ഞാനും സൂര്യപിതാവിൽ നിന്നു അടര്ർന്നു പോയ ഒരു കഷണമല്ലേ ആ നിലക്ക് ഒരു സഹോദരബദ്ധമെങ്കിലു മായിക്കൂടെ ഞങ്ങൾ തമ്മിൽ ”
ഇതു കേട്ടുനിന്ന ഭൂമിയുടെ കണ്ണുനിറയാൻ തുടങ്ങി തന്നെ ഇത്രനാളും കാത്ത് പരിപാലിച്ചിരുന്ന തന്റെ സ്വന്തം അമ്മക്കുപോലും തന്നെ മനസ്സിലാക്കാൻ കഴിഞ്ഞില്ലല്ലോ
“ചന്ദ്രാമ ഒന്നു മനസ്സിലാക്കണം ഒരുമകനെന്ന നിലക്കു മനുഷ്യവർഗ്ഗം എന്നോട് കാണിക്കുന്ന ക്രൂരതകളെ ക്കുറിച്ച് ഞാൻ എത്ര തവണ അമ്മയോട് പറഞ്ഞിട്ടുണ്ട് അപ്പോഴെല്ലാം അമ്മയതു ചിരിച്ചു തള്ളി ഇന്നിപ്പോൾ എന്റെ വിഷമങ്ങൾ പങ്കുവെക്കാൻ എനിക്കൊരു സഹോദരിയെ ക്കിട്ടിയപ്പോൾ അവളെ ഉപദ്രവിക്കാൻ വരെ അമ്മതുനിയുന്നു, കഷ്ടമാണമ്മേ നാം എന്തിനാണീ മനുഷ്യവർഗ്ഗത്തെ ഭയന്നു കഴിയുന്നത് ഒരുദിവസം കറങ്ങിയില്ലെന്നു കരുതി ആരും നമ്മെ ഒന്നും ചെയ്യാൻ പോകുന്നില്ല മനുഷ്യവർഗ്ഗത്തിന്റെ അഹമ്മതിയും അഹങ്കാരവും അമ്മയും മനസ്സിലാക്കാൻ പോകുന്നകാലം വിദൂരമല്ല മനുഷ്യവർഗ്ഗം അവിടേക്കും വന്നു തുടങ്ങിയല്ലൊ അവിടുന്നു പരീക്ഷണത്തിനായി പാറ യെടുക്കാനായി ബോംബ് വച്ചപ്പോൾ അനുഭവിച്ച വേദന മാറിക്കാണാനിടയില്ലല്ലോ, എന്റെ മേൽ അവർ എത്ര തവണ ബോംബ് വെച്ചിരിക്കുന്നു ഹിരോഷിമ യിൽ വെച്ച തിന്റെ വേദന ഇനിയും തന്റെ മനസ്സിലും ദേഹത്തിലും ഇപ്പോഴുമുണ്ട് ”
ഇതു കേട്ട് ചന്ദ്രാമ ഇങ്ങനെ പറഞ്ഞു “അതെ അത് എനിക്കറിയാം അവർ ഇത്ര വിനാശകാരികളാണെന്നു ഞാൻ വിചാരിക്കുന്നില്ല എങ്കിലും നാമവർക്ക് ഇടക്കിടെ നാശനഷ്ടങ്ങൾ നല്കാറുണ്ടല്ലോ നാം ഇടക്കിടെ നൽകുന്ന കുലുക്കങ്ങളും സുനാമികളും മൂലം നമ്മുടെ വിഷമങ്ങൾ അവരെ അറിയിക്കാറുണ്ടല്ലോ. അവർ അതിൽ നിന്നെല്ലാം പാഠമുൾക്കൊള്ളുന്നില്ലെങ്കിൽ പിന്നെ നാമെന്തുചെയ്യും, പ്രപഞ്ചസൃഷ്ടാവു പറയുന്നത് വരേക്കും നാം നമ്മുടെ ജോലി ചെയ്തല്ലേ പറ്റൂ , അല്ലെങ്കിൽ നമ്മളെ പ്രപഞ്ചസൃഷ്ടാവും നശിപ്പിക്കു​‍ാൻ ശ്രമിക്കും ആ നാശം നമുക്ക് താങ്ങാനാവുന്നതിലുമപ്പുറമായിരിക്കും അതിനാൽ നീ ഇപ്പോൾ നിന്റെ ജോലി തുടരുക . ഇതു കേട്ടപ്പോൾ താരയും പറഞ്ഞു “ചന്ദ്രാമ പറയുന്നതാണു ശരി നീ നിന്റെ ജോലി ചെയ്യുന്നില്ലെങ്കിൽ നിന്നോടു പ്രപഞ്ചസൃഷ്ടാവും പകരം ചോദിക്കും അതിനാൽ നീ നിന്റെ ജോലി കൃത്യമായിചെയ്യുക അതിലൊരു വീഴ്ച്ചയും വരുത്തരുത്”
ഇതു കേട്ടപ്പോൾ ഭൂമി തന്നിലേക്കു നോക്കി അതാ അവിടെ നാസയുടെ കേന്ദ്രങ്ങളിലും മറ്റു നിരീക്ഷണകേന്ദ്രങ്ങളിലും ശാസ്ത്രജ്ഞന്മാർ പരക്കം പായുന്നു താൻ നിന്നതിന്റെ കാരണവും പരിഹാരവും തേടിയുള്ള പരക്കം പാച്ചിൽ. ഇപ്പോൾ തന്നെ താൻ നിന്നിട്ട് 6 മിനിട്ടും 37 സെക്കന്റുമായിട്ടുണ്ട് അതു വലിയ തിരശ്ശീലയിൽ മൈനസിൽ മിന്നിമറഞ്ഞുകൊണ്ടിരിക്കുന്നു. അതേ, ഇനി ഒന്നും ചിന്തിക്കാനില്ല തന്റെ ജോലി തുടരുകതന്നെ ഇപ്പോൾ എല്ലവരുടേയും ജീവിതഘടികാരത്തിൽ 6 മിനിട്ടും 37 സെക്കന്റും കുറഞ്ഞുപോയിരിക്കുന്നു ഭൂമി വീണ്ടും കറങ്ങാൻ തുടങ്ങി...

No comments:

Post a Comment