എന്റെ ചെന്നൈ അമ്പത്തൂരിലെ വീട്ടിൽ നിന്നിറങ്ങി എഗ്മൂറിലെ ഓഫീസിൽ പോകുന്നതിനിടെയാണു ഞാനയാളെ ആദ്യമായി കാണുന്നത് ശരിക്കും പറഞ്ഞാൽ അതൊരു അപകടമായിരുന്നു വളവുതിരിഞ്ഞു മെയിൻ റോഡിൽ കയറാൻ തുടങ്ങുന്ന എന്റെ ഇന്നോവയുടെ മുന്നിലേക്ക് അയാൾ .....
ട്ടയറിന്റെ കരിയുന്ന മണത്തിലേക്കു ഡോർ തുറന്നിറങ്ങിയ എന്റെ മുന്നിലപ്പോൾ തികഞ്ഞ ശൂന്യത യായിരുന്നു അയാൾക്കെന്തു പറ്റിയെന്നറിയാനുള്ള ആകാംക്ഷക്കൊടുവിൽ ഞാൻ കേട്ടത് ഒരു വലിയ പൊട്ടിച്ചിരിയായിരുന്നു അതയാളുടെ യായിരുന്നു താടിയും മുടിയും നീട്ടിവളർത്തിയ ഒരു ചെറുപ്പക്കാരൻ, അല്പനേരം അവിടെ കിടന്നു പൊട്ടിച്ചിരിച്ച അയാൾ മെല്ലെ തന്റെ അരികിലെത്തിയതും അയാളുടെ പൊട്ടിച്ചിരിയുടെ ഈണം കൂടി ഞാനാകെ സ്തബ്ദനായി നില്ക്കുകയയിരുന്നു അല്പസമയത്തിനകം ഞാൻ സമനില വീണ്ടെടുത്ത് അയാളോട് ചോദിച്ചു “എതാവത് ആയാച്ചാ... ഹോസ്പിറ്റലിൽ പോകണമാ” വേണ്ടെന്ന് തലയാട്ടിക്കൊണ്ട് അയാൾ തന്റെ കയ്യിലുണ്ടായിരുന്ന ഭാണ്ടക്കെട്ട് തപ്പിയെടുത്ത് ഒരിക്കൽ കൂടി പൊട്ടിച്ചിരിച്ചു കൊണ്ട് അവിടെനിന്ന് നടന്നകന്നു ഇതു കണ്ടുകൊണ്ട് അവിടെ ഉണ്ടായിരുന്ന ഒരാൾ അവിടെയെത്തി “അന്ത ആൾ കൊഞ്ചം ലൂസ് താനെ ഒന്നുമേ ആകലേ ” കാറിൽസൂക്ഷിച്ചു നോക്കികൊണ്ട് അയാൾ പറഞ്ഞു “പാവം! ഗൗണ്ടറുടെ പൊണ്ണെ കാതലിച്ചിരുന്തത് ഗൗണ്ടർ താൻ ഇന്ത മാതിരി പണ്ണിവിട്ടത് നല്ലപഠിപ്പുകാരൻ പയ്യൻ എന്ന പണ്ണലാം ഇന്ത മാതിരി ആയാച്ച്“ അത്രയും പറഞ്ഞു അയാൾ സ്ഥലം കാലിയാക്കി ഞാൻ കാറിന്റെ ബോണറ്റിലേക്കു നോക്കി അവിടവിടായി കുറച്ച് രക്തം കണ്ടു കാറിനകത്ത്നിന്നും ട്ടിഷ്യൂ പേപ്പറെടുത്ത് കടും ചുമപ്പു നിറമുള്ള രക്തം തുടച്ചുകളഞ്ഞു
അന്നു ജോലിയിലൊന്നും ശ്രദ്ധിക്കാൻ കഴിഞ്ഞതേയില്ല
കാതിലെപ്പോഴും ആ പൊട്ടിച്ചിരി അലയടിച്ചുകൊണ്ടിരുന്നു , കണ്മുൻപിലെപ്പോഴും കടും ചുമപ്പുനിറമുള്ള രക്തമായിരുന്നു.
താൻ ജയശ്രീയെ പ്രണയിച്ചിരുന്ന കാലം അയാൾ ഓർത്തു ജയശ്രീയുടെ അച്ചൻ അയച്ച ഗുണ്ടകൾ തന്നെ തല്ലി ചതച്ചപ്പോൾ ജീവഛവമായി താൻ ഐ. സി. യു. വിൽ രണ്ടാഴ്ച്ചയോളം കിടന്നതും തന്റെ ജീവിതത്തോടൊപ്പം സ്വബോധം തിരിച്ചു കിട്ടിയത് ജയശ്രീക്കൊപ്പം ജീവിക്കാനാണെന്ന ബോധോദയമുണ്ടായതും പിന്നീട് നടന്ന ഒളിച്ചോട്ടവും ജീവിതത്തോട് മല്ലടിച്ച് ഈ നിലയിലെത്തിയതും, ഒരർഥത്തിൽ അന്നാണു ജീവിതത്തിനു ഒരു വീറും വാശിയുമുണ്ടായത് അന്നാ ഗുണ്ടകളുടെ പരാക്രമത്തിനിടയിൽ തന്റെ തലയുടെ താളം തെറ്റിയിരുന്നെങ്കിൽ! ഒരുപക്ഷേ താനുമിപ്പോൾ ഇതുപോലെ,
ഓഫീസിൽനിന്നും വീട്ടിലെത്തിയിട്ടും ജയശ്രീയുടേയും കുട്ടികളുടെയും കളിചിരികളിലൊന്നും മനസ്സിന്റെ പിരിമുറുക്കത്തിനൊരു കുറവും വരുത്തിയില്ല അവരോടൊന്നും പറയാതെ കാറെടുത്ത് പുറത്തിറങ്ങി വെറുതെ എവിടേക്കെന്നില്ലാതെ ഡ്രൈവ് ചെയ്തുകൊണ്ടിരുന്നു. പാതയോരത്തെ തിരക്കിൽ അയാളെ തിരഞ്ഞുകൊണ്ടിരുന്നു ഒടുവിൽ മീനമ്പാക്കത്തെ ഒരു വൃത്തിയില്ലാത്ത ഒരു തട്ടുകടയിൽ അയാളെ കണ്ടെത്തി.
കഴിച്ച പൈസയെ ക്കുറിച്ചുള്ള തർക്കത്തിലായിരുന്നു ഉടനെ വണ്ടി നിർത്തിയിറങ്ങി പൈസ താൻ തരാമെന്നറിയിച്ചപ്പോൾ അയാൾ തന്റെ നേർക്കായി . ഇംഗ്ളീഷിലയിരുന്നു ചോദ്യം “നീ എന്തിനു എനിക്കു വേണ്ടി പണം കൊടുക്കണം” അവിടെ നിന്നു ഒരു പൊട്ടിച്ചിരിക്കു തുടക്കമിട്ടു അയാൾ
നടക്കാൻ തുടങ്ങി ഞാൻ പൈസ കൊടുത്ത് അയാളുടെ പിന്നാലെ നടന്നു അയാൾ നടത്തത്തിനു വേഗം കൂട്ടി ഇടക്കൊന്നു തിരിഞ്ഞു നോക്കി നെറ്റിയിലെ മുറിവിൽ മഞ്ഞൾപൊടി വിതറിയിരിക്കുന്നു. അവസാനം അയാൾ ഒരു കുടിലിനുമുൻപിലെത്തി തന്നെയൊന്നു തിരിഞ്ഞുനോക്കി താനപ്പോഴും പുറകിലുണ്ടെന്നറിഞ്ഞ അയാൾ കോപത്താൽ കല്ല് പെറുക്കി എറിയാൻ തുടങ്ങി അയാളോട് എതിരിടാൻ ശക്തിയില്ലാതെ അന്നു താൻ മടങ്ങി .........
No comments:
Post a Comment