Tuesday, December 17, 2019

Violet

⬆⬆⬆⬆

 *എത്ര രാത്രികളിൽ*

ചിത്രം -വയലറ്റ്
വര്‍ഷം -2008
സംഗീതം -മിഥുൻ രാജ്
ഗാനരചന -ശ്രീകാന്ത് ജെ വാഴപ്പുള്ളി
ഗായകര്‍ -വിനീത്‌ ശ്രീനിവാസന്‍
 


എത്ര രാത്രികളില്‍,
നിന്‍റെ ഓര്‍മ്മകളാല്‍ നീറി നില്‍പ്പൂ ഞാന്‍ ഓമലെ
നിന്‍റെ മൊഴികളില്‍ നിറയും സ്വാന്തനം
തേടിയുരുകുന്നൂ ഞാന്‍ സഖി
കണ്ടുവോ എന്‍ മനം
അറിയുന്നുവോ എന്‍ നൊമ്പരം
നീ മാത്രമാണിന്നെന്‍ സ്വന്തം

എത്ര രാത്രികളില്‍,
നിന്‍റെ ഓര്‍മ്മകളാല്‍ നീറി നില്‍പ്പൂ ഞാന്‍ ഓമലെ
നിന്‍റെ മൊഴികളില്‍ നിറയും സ്വാന്തനം
തേടിയുരുകുന്നൂ ഞാന്‍ സഖി
കണ്ടുവോ എന്‍ മനം
അറിയുന്നുവോ എന്‍ നൊമ്പരം
നീ മാത്രമാണിന്നെന്‍ സ്വന്തം

നിന്‍റെ സ്വപ്നവും എന്‍റെ സ്വപ്നവും
പങ്കു വെച്ചു നാം തമ്മില്‍

ഇണക്കിളി നീയെന്‍ മനസ്സില്‍, മോഹത്തിന്‍ കൂടൊരുക്കി
നിന്‍ കിളിക്കൊഞ്ചല്‍ കേള്‍ക്കാനലയും, ആണ്‍കിളിയാണിന്നു ഞാന്‍

എത്ര രാത്രികളില്‍,
നിന്‍റെ ഓര്‍മ്മകളാല്‍ നീറി നില്‍പ്പൂ ഞാന്‍ ഓമലെ
നിന്‍റെ മൊഴികളില്‍ നിറയും സ്വാന്തനം
തേടിയുരുകുന്നൂ ഞാന്‍ സഖി

നീ തെളിച്ചോരനുരാഗ ദീപമെന്‍
മനസ്സില്‍ ജ്വാലയായി മാറി

അണയല്ലെ എന്‍ പ്രിയതെ, വിരഹാര്‍ദ്രം ഈ നിമിഷം
ഈ കുളിര്‍കാറ്റിനും ഈറന്‍ നിലാവിനും, അറിയാമോ നിന്‍ മൌനം

എത്ര രാത്രികളില്‍,
നിന്‍റെ ഓര്‍മ്മകളാല്‍ നീറി നില്‍പ്പൂ ഞാന്‍ ഓമലെ
നിന്‍റെ മൊഴികളില്‍ നിറയും സ്വാന്തനം
തേടിയുരുകുന്നൂ ഞാന്‍ സഖി
കണ്ടുവോ എന്‍ മനം
അറിയുന്നുവോ എന്‍ നൊമ്പരം
നീ മാത്രമാണിന്നെന്‍ സ്വന്തം)

No comments:

Post a Comment