Tuesday, December 17, 2019

Kalimannu

🔝   

*ലാലീ ലാലീലെ ലാലീ ലാലീലേലോ.......*


💞🎻➖➖➖➖➖➖➖💞🎻

*ചിത്രം : കളിമണ്ണ്*
വര്‍ഷം 2013

*ഗായകര്‍ : എം ജയചന്ദ്രന്‍ , മൃദുല വാര്യർ*

 💞🎻➖➖➖➖➖➖💞

ലാലീ ലാലീലെ ലാലീ ലാലീലേലോ
ലാലീ ലാലീലെ ലാലീ ലാലീലേലോ...

മലരൊളിയേ മന്ദാരമലരേ
മഞ്ചാടിമണിയേ...ചാഞ്ചാടുമഴകേ...
പുതു മലരേ..പുന്നാര മലരേ
എന്നോമൽ കണിയേ...എൻ കുഞ്ഞുമലരേ...
ലാലീ ലാലീലെ ലാലീ ലാലീലേലോ
ലാലീ ലാലീലെ ലാലീ ലാലീലേലോ...

നീരാമ്പൽ വിരിയും നീർച്ചോലക്കുളിരിൽ
നീന്തും നീയാരോ...സ്വർ‌ണ്ണമീനോ....
അമ്മക്കുരുവി ചൊല്ലുമൊരായിരം
കുഞ്ഞിക്കഥകളുടെ തേൻകൂടിതാ എന്നോമനേ...
ഒരു കുഞ്ഞുറുമ്പു മഴ നനയവേ
വെൺപിറാവു കുട നീർത്തിയോ...
ചിറകുമുറ്റാപ്പൈങ്കിളീ...ചെറുകിളിക്കൂടാണു ഞാൻ
കടൽക്കാറ്റേ വാ കുളിരേകാൻ...
ലാലീ ലാലീലെ ലാലീ ലാലീലേലോ
ലാലീ ലാലീലെ ലാലീ ലാലീലേലോ...

വിണ്ണിൻ നിറുകയിലെ സിന്ദൂരമോ
എന്നെ തഴുകുമൊരു പൊൽസൂര്യനോ എൻ ഓമന...
കരളിൽ പകർന്ന തിരുമധുരമേ
കൈക്കുടന്നയിതിൽ അണയു നീ..
നിറനിലാവായ് രാത്രിതൻ മുല ചുരന്നോരൻപിതോ
നിലാപാലാഴി കുളിർ തൂകി....

മലരൊളിയേ മന്ദാരമലരേ
മഞ്ചാടിമണിയേ...ചാഞ്ചാടുമഴകേ...
പുതു മലരേ..പുന്നാര മലരേ
എന്നോമൽ കണിയേ...എൻ കുഞ്ഞുമലരേ...
ലാലീ ലാലീലെ ലാലീ ലാലീലേലോ
ലാലീ ലാലീലെ ലാലീ ലാലീലേലോ...

No comments:

Post a Comment