Tuesday, December 17, 2019

Vanadevatha

⬆⬆⬆⬆
 *സ്വര്‍ഗ്ഗം താണിറങ്ങി വന്നതോ*

ചിത്രം - വനദേവത
രചന - യൂസഫലി കേച്ചേരി
സംഗീതം - ദേവരാജന്‍
പാടിയത് - യേശുദാസ്

സ്വര്‍ഗ്ഗം താണിറങ്ങി വന്നതോ
സ്വപ്നം പീലി നീര്‍ത്തി നിന്നതോ
ഈശ്വരന്‍റെ സൃഷ്ടിയില്‍
അഴകെഴുന്നതത്രയും
ഇവിടെ ഒന്നു ചേര്‍ന്നലിഞ്ഞതോ
സ്വര്‍ഗ്ഗം താണിറങ്ങി വന്നതോ
സ്വപ്നം പീലി നീര്‍ത്തി നിന്നതോ
ഈശ്വരന്‍റെ സൃഷ്ടിയില്‍
അഴകെഴുന്നതത്രയും
ഇവിടെ ഒന്നു ചേര്‍ന്നലിഞ്ഞതോ
സ്വര്‍ഗ്ഗം താണിറങ്ങി വന്നതോ

വണ്ടണഞ്ഞാല്‍ പൂവിനൊരു ചാഞ്ചാട്ടം
ചുണ്ടിനുള്ളില്‍ പുഞ്ചിരിയുടെ തിരനോട്ടം
മനമറിയാതെ എന്‍ തനുവറിയാതെ
ഒരു ലഹരിയിലൊഴുകിടുന്നു ഞാന്‍
ഒരു ലഹരിയിലൊഴുകിടുന്നു ഞാന്‍
സ്വര്‍ഗ്ഗം താണിറങ്ങി വന്നതോ


മലയെടുത്തു മടിയില്‍ വച്ച മേഘങ്ങള്‍
മനമണഞ്ഞു പുല്‍കി നിന്ന മോഹങ്ങള്‍
കൊച്ചു തെന്നലേ മണി പൂന്തെന്നലേ
കുളിരലകളിലൊഴുകി വരൂ നീ
കുളിരലകളിലൊഴുകി വരൂ നീ
ഓഹൊഹോ..ഓഹൊഹോ
ഓഹൊഹോ..ഓഹൊഹോ
ഓഹൊഹോ..ഓഹൊഹോ
സ്വര്‍ഗ്ഗം താണിറങ്ങി വന്നതോ
സ്വപ്നം പീലി നീര്‍ത്തി നിന്നതോ
ഈശ്വരന്‍റെ സൃഷ്ടിയില്‍
അഴകെഴുന്നതത്രയും
ഇവിടെ ഒന്നു ചേര്‍ന്നലിഞ്ഞതോ

No comments:

Post a Comment