Monday, July 18, 2011

ഫെമിനിസം

ഈ ഏകാന്തത എന്നെ വല്ലാതെ ഭയപെടുത്തുന്നു കഴിഞ്ഞനാല് വര്‍ഷമായിട്ട് ഞാന്‍ അനുഭവിക്കുന്ന ഏകാന്തതഎന്‍റെ സവി എന്നെയും ഞങ്ങളുടെ മകനെയും വിട്ട് പോയിട്ട് നാല് വര്‍ഷം കഴിഞ്ഞിരിക്കുന്നുസവി ആരാണെന്നല്ലേ അതെ എന്‍റെ സവിത. സവിതയുടെ ഭര്‍ത്താവാണ് ഞാന്‍( ഹൌസ് ഹസ് House Husband)

അവള്‍ പോയതിനു ശേഷം ഞാനും മോനും തീര്‍ത്തും ഒറ്റപെട്ടത്‌ പോലെ ആയി

സമൂഹം ഞങ്ങളെ ഒറ്റപെടുത്തി എന്ന് പറയുന്നതാവും ശെരി . ഭാര്യ മരിച്ചുപോയ തനിച്ചു താമസിക്കുന്ന ഒരു ആണിനെ പറ്റി നാട്ടില്‍ പറഞ്ഞു പരത്തുന്ന അപവാദങ്ങളും നേരം, ഇരുട്ടിയാല്‍ മദ്യപിച്ചു വീട്ടില്‍ വാതിലില്‍ മുട്ടുന്ന പെണ്‍പിള്ളേരും അടുത്ത വീട്ടിലെ രാജേട്ടന്റെ ഭാര്യയുടെ തുറിച്ചു നോട്ടവും മാര്‍ക്കെറ്റില്‍ പോയാല്‍ വായി നോക്കികളായ സ്ത്രീകളുടെ അര്‍ഥം വച്ചുള്ള വാക്കുകളും ബസ്സുകളില്‍ കയറിയാല്‍ പുരുഷന്മാരെ തൊട്ടുരുമ്മി നില്‍ക്കുന്ന പൂവാലികളും സ്റെപ്പില്‍ നിന്ന് കൊണ്ട് പുരുഷന്‍മാരെ കയറ്റുന്ന പെണ്‍ കിളിയും കണ്ണാടിയിലൂടെ നോക്കി ചിരിച്ചു കാണിക്കുന്ന ഡ്രൈവര്‍ ചേച്ചിയും ബസ്സ്‌ സ്റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ കമന്റ്‌ അടിക്കുന്ന വായിനോക്കികളായ പൂവാലികളും ഉള്ള ഈ ലോകത്ത്

ജീവിതം മടുത്തു ഞങ്ങളുടെ മകനെയോര്‍ത്ത് മാത്രമാണ് ഇപ്പോഴും ജീവിക്കുന്നത് .

സവി ഉള്ളപ്പോള്‍ എന്തൊരു സന്തോഷമായിരുന്നു ഞങ്ങളുടെ ജീവിതം.കാലത്ത് സവിയെ വിളിച്ചുണര്‍ത്തി ബെഡ് കോഫീയും കൊടുത്തു ഞാന്‍ കിച്ചനിലേക്ക് പോകും ബ്രേക്ക്‌ ഫാസ്റ്റ് റെഡി ആകുമ്പോഴേക്കും സവി കുളി കഴിഞ്ഞു വന്നിട്ടുണ്ടാവും അവളെ ഓഫിസിലേക്കു യാത്രയാക്കുമ്പോള്‍ ഗേറ്റ് വരെ ഞാനും ചെല്ലണമെന്ന് അവള്‍ക്കു നിര്‍ബന്ധമായിരുന്നു.അവള്‍ ജോലിയും കഴിഞ്ഞു വരുന്നത് വരെ ഒരു സമാധാനവും ഉണ്ടാവില്ല,ഞാന്‍ സവിയെ ആദ്യമായിട്ട് കണ്ടത് എന്നെ ആണ് കാണാന്‍ വന്ന ദിവസമാണ് പുരുഷ ധനം കൊടുക്കാനില്ലാതെ വിവാഹ പ്രായം കഴിഞ്ഞു നില്‍ക്കുന്ന എന്നെ പുരുഷധനം വാങ്ങിക്കാതെ കല്യാണം കഴിക്കാന്‍ വന്ന എന്‍റെ സവി തലേ ദിവസം അച്ഛനോട് അമ്മ പറയുന്നത് കേട്ടിരുന്നു ബ്രോക്കര്‍ തങ്കമ്മ വിളിച്ചിരുന്നു നാളെ മോനെ കാണാന്‍ പെണ്ണും കൂട്ടരും വരുന്നുണ്ടെന്നു കാലത്ത് പത്തുമണി ആയപ്പോഴേക്കു ബ്രോക്കര്‍ തങ്കമ്മയും പെണ്ണും കൂട്ടുകാരികളും വന്നു ദൂരെ നിന്ന് വരുന്നത് കണ്ടപ്പോള്‍ തന്നെ എന്‍റെ കൂട്ടുകാരന്‍ സന്തോഷ്‌ എന്‍റെ ചെവിയില്‍ നുള്ളി പറഞ്ഞു ആള് കൊള്ളമാല്ലോട എന്ന് അത് കേട്ടപ്പോള്‍ നാണം കൊണ്ട് എന്‍റെ മുഖംചുവന്നു .

അവര് വന്നു ഉമ്മറത്തിരുന്നു അമ്മയോട് നാട്ടു വര്‍ത്തമാനങ്ങളൊക്കെ പറഞ്ഞു കുറച്ചു നേരം ഇരുന്നു അപ്പൊ അമ്മയുടെ വിളി ഡാ മാധവാ (അച്ഛന്‍ )മോനോട് ഇവര്‍ക്ക് കുടിക്കാന്‍ എന്തെങ്കിലും കുടിക്കാന്‍ കൊണ്ടുവരാന്‍ പറയാന്‍ അച്ഛന്‍റെ പിറകില്‍ നിന്ന് വാതിലിന്‍റെ മറവിലൂടെ പെണ്ണിനെ നോക്കിയിരുന്ന ഞാന്‍ അച്ഛന്‍റെ വിളികേട്ടു പെട്ടന്ന് റെഡി ആയി അവര്‍ക്ക് കുടിക്കാനുള്ള നാരങ്ങ വെള്ളവുമായി നാണത്തോടെ അവരുടെ മുന്നിലേക്ക്‌ ചെന്നു അപ്പോള്‍ ബ്രോക്കര്‍ തങ്കമ്മ അവരോടു പറഞ്ഞു ഇതാണ് ചെക്കന്‍ എന്ന് .ഞാന്‍ തല മെല്ലെ ഉയര്‍ത്തി ഒളികണ്ണിട്ടു അവളെ നോക്കി അതെ ഞാന്‍ സ്വപ്നത്തില്‍ കണ്ട അതെ മുഖം വിജയശാന്ധിയുടെ അതെ പെണ്ണത്തം ഒറ്റ നോട്ടത്തില്‍ തന്നെ എനിക്കിഷ്ട്ടമായി ബ്രോക്കര്‍ തങ്കമ്മ അമ്മയോട് പറഞ്ഞു ഇപ്പോഴത്തെ കുട്ടികളാണ് അവര്‍ക്ക് എന്തെങ്കിലും ഒക്കെ ചോദിക്കാനും പറയാനും ഒക്കെ ഉണ്ടാവും നമുക്കങ്ങോട്ടു മാറി നില്‍ക്കാം എന്ന്.നമ്ര ശീര്‍ഷനായി ഇരുന്ന എന്‍റെ മുന്നിലേക്ക്‌ അവള്‍ വന്നപ്പോള്‍ ശെരിക്കും ഹൃദയ മിടിപ്പ് കൂടി എന്‍റെ ഇരിപ്പ് കണ്ടിട്ട് കൂടെ വന്ന അവളുടെ കൂട്ടുകാരി എന്നെ കളിയാക്കി ഇപ്പോഴുണ്ടോ ഇങ്ങനെ നാണമുള്ള ആണുങ്ങള്‍ എന്നൊക്കെ .

ഞങ്ങള്‍ സംസാരിച്ചു അവള്‍ പറഞ്ഞു ഞാന്‍ സവിത വീട്ടില്‍ എന്നെ സവി എന്ന് വിളിക്കുംഎന്ന് നിനക്കെന്നെ ഇഷ്ട്ടം ആയോന്ന് അവളെന്നോട് ചോദിച്ചപ്പോ ഞാന്‍ കാല്‍ വിരല് കൊണ്ട് വൃത്തം വരയ്ക്കുകയായിരുന്നു അവള്‍ക്കെന്നെ ഇഷ്ട്ടപെട്ടെന്നു പറഞ്ഞു അവര്‍ ഇറങ്ങാന്‍ നേരത്താണ് എന്റെ മുറപെന്നു കയറിവന്നത് ജോലിക്ക് പോകാതെ

വായി നോക്കി പെണ്പില്ലെരുടെ കൂടെ മദ്യപിച്ച് നടക്കുന്ന എന്‍റെ മുറപെന്നു വിജി.അവളെന്നെ കെട്ടണം എന്നും പറഞ്ഞു അമ്മയുടെ പിന്നാലെ നടക്കാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി അവളെ എങ്ങാനും എന്‍റെ തലയില്‍ കെട്ടിവച്ചാല്‍ തൂങ്ങി മരിക്കുമെന്ന് പറഞ്ഞപ്പോള്‍ അന്ന് തുടങ്ങിയതാണ്‌ ഞങ്ങള്‍ തമ്മിലുള്ള ശത്രുത എനിക്ക് പേടി ആയിരുന്നു ഈ കല്യാണം അവള്‍ മുടക്കുമോ എന്ന് ഭാഗ്യത്തിന് അങ്ങിനെ ഒന്നും സംഭവിച്ചില്ല ഒരു മേയ് മാസത്തില്‍ ആയിരുന്നു എന്‍റെയും സവിയുടെയും കല്യാണം

അതെ ഞാന്‍ കാത്തിരുന്ന ദിവസം. കാരണം എന്‍റെ കൂടെ പഠിച്ച ഇബ്രൂസ് കല്യാണം കഴിഞ്ഞു അവന്റെ ഭാര്യയുടെ ബൈക്കിനുപിറകില്‍ ഇരുന്നു പോകുന്നത് കണ്ടപ്പോള്‍ എന്‍റെയും ആഗ്രഹമായിരുന്നു അത് പോലെ ഒന്ന് പോകാന്‍. വീടിനടുത്തുള്ള ഒരു ക്ഷേത്രത്തില്‍ വച്ചായിരുന്നു ഞങ്ങളുടെ താലികെട്ട് വിറയ്ക്കുന്ന കാല്‍ പാദങ്ങളോടെ കതിര്‍ മണ്ഡപത്തിലേക്ക്

കയറിയത് ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു.കല്യാണം കഴിഞ്ഞു ഞങ്ങള്‍ സാവിയുടെ വീട്ടിലേക്കു പോയി അവിടെ നിലവിളക്ക് മായി കാത്തിരിക്കുന്ന എന്‍റെ അമ്മായി അപ്പന്‍ നിലവിളക്ക് എന്‍റെ കയ്യില്‍ തന്നു അകത്തേക്ക് കൊണ്ട് പോയി .

കല്യാണത്തിന്റെ ബഹളങ്ങളൊക്കെ കഴിഞ്ഞു ആളുകളൊക്കെ പോയി തുടങ്ങി അതിനിടക്ക് സവിടെ കൂട്ടുകാരികള്‍ വന്നു ഓരോന്നു പറഞ്ഞു എന്നെ കളിയാക്കി.രാത്രി അച്ഛന്‍ ഒരു ഗ്ലാസ് പാല് തന്നിട്ട് സവിക്കു കൊണ്ട് പൊയ് കൊടുക്കാന്‍ പറഞ്ഞു

കാലത്ത് ആറുമണിക്ക് എഴുന്നേറ്റു കിച്ചനില്‍ പോയപ്പോള്‍ അമ്മയിഅപ്പന്റെ കമന്റ്‌ ആണ്പില്ലെര്‍ ഇങ്ങനെ കിടന്നു ഉറങ്ങരുത് നേരത്തെ എഴുനേല്‍ക്കണം ഇനി കിച്ചണിലെ കാര്യങ്ങള്‍ നോക്കേണ്ടത് നീയാണ് എനിക്ക് വയ്യ എന്നൊക്കെ പറഞ്ഞു ഞാന്‍ ബെഡ് കോഫിയുമായി ചെന്നു സവിയെ വിളിച്ചുണര്‍ത്തി .

കുറച്ചു നാളുകള്‍ സന്തോഷത്തിന്റെ തായിരുന്നു .അതിനിടക്ക് അച്ഛന്‍ അമ്മയോട് പറയുന്നത് കേട്ടു കല്യാണം കഴിക്കുന്നതിനു മുന്പ് പാതിരാത്രിക്ക്‌ വന്നിരുന്ന പെങ്കൊച് ഇപ്പൊ കണ്ടില്ലേ നേരത്ത് കാലത്ത് തന്നെ വീട്ടില്‍ വരുന്നു ആണ്‍ കോന്തി എന്നൊക്കെ പറഞ്ഞു സവിയെ കളിയാക്കി കുറച്ചു നാളുകള്‍ കഴിഞ്ഞപ്പോ അമ്മായിഅപ്പന്‍ തനി രൂപം കാണിക്കാന്‍ തുടങ്ങി എല്ലാ ജോലിയും എന്നെ കൊണ്ട് ചെയ്യിക്കുകയും സവിടെ ഒരു ആങ്ങള ചെറുക്കന്‍ ഉണ്ട് അവന്റെ ഡ്രസ്സ്‌ വരെ എന്നെ കൊണ്ട് അലക്കിക്കുകയും ചെയ്യിക്കുമായിരുന്നു സഹിക്ക വയ്യാതെ ഞാന്‍ സവിയോടു പറഞ്ഞു നമുക്ക് വേറെ വീടെടുത്ത് മാറിതാമസിക്കണം എന്ന് അങ്ങിനെ ഞങ്ങള്‍ ഒരു വാടക വീട്ടിലേക്കു താമസം മാറി പിന്നെടങ്ങോട്ടു സന്തോഷത്തിന്റെ ദിവസങ്ങളായിരുന്നു ആയിടക്കാണ് ഞങ്ങള്‍ക്ക് പുതിയ ഒരാളെ കൂടി കിട്ടിയത് അതെ ഞങ്ങളുടെ ടിന്‍റു മോന്‍.

അവനു മായി ഞങ്ങള്‍ സന്തോഷത്തോടെ ജീവിക്കുന്നത് കണ്ടിട്ട് ദൈവത്തിന് പോലും അസൂയ തോന്നിയ തുകൊണ്ടാണോ എന്നറിയില്ല ഒരു പാണ്ടി ലോറിയുടെ രൂപത്തില്‍ വന്നു എന്നെയും മോനെയും തനിച്ചാക്കി പോകുമ്പോള്‍ ഞാന്‍ സവിയോടു പറഞ്ഞതായിരുന്നു ഹെല്‍മെറ്റ് എടുക്കാന്‍ അപ്പോള്‍ എന്നെ കളിയാക്കിയതാ നിന്നെ തനിച്ചാക്കി ഞാന്‍ പോവില്ലെട എന്ന് പറഞ്ഞു നഷ്ട്ടപെട്ടത് എനിക്കാണല്ലോ വിധി എന്തിനു എന്നോടീ ക്രൂരത കാണിച്ചു സാവിയുടെ മരിക്കാത്ത ഓര്‍മകളുമായി ഞാനും ടിന്‍റു മോനും ജീവിക്കുന്നു ഈ ഏകാന്തതയില്‍ .....

No comments:

Post a Comment