Monday, July 18, 2011

കമ്പ്യൂട്ടറിന്റെ വേഗത വർദ്ധിപ്പിക്കാൻ

പിസിയുടെ വേഗത വര്‍ദ്ധിപ്പിക്കാന്‍ നിരവധി വഴികളുണ്ട്. അവയില്‍ ചിലതിനെക്കുറിച്ചാണ്‌ ഇവിടെ പരാമര്‍ശിക്കുന്നത്.

1. ശുചീകരണം

കമ്പ്യൂട്ടറിന്‍റെ സുഗമമായ പ്രവര്‍ത്തനത്തിന്‌ ഇടക്കിടക്കുള്ള ശുചീകരണം അത്യാവശ്യമാണ്‌.പ്രോസസറിലോ,മറ്റു ഫാനുകളിലോ പറ്റിപ്പിടിക്കുന്ന പൊടി,കമ്പ്യൂട്ടറിന്‍റെ കൂളിങ്ങ് തടസ്സപ്പെടുത്തുകയും അത് സിസ്റ്റത്തിന്‍റെ പ്രവര്‍ത്തനം മന്ദഗതിയിലാക്കുകയും ചെയ്യുന്നു.

വളരെ കരുതലോടും സൂഷ്മതയോടു കൂടിയും വേണം പിസിയുടെ ഉള്‍വശം വ്യത്തിയാക്കാന്‍.മദര്‍ബോഡിലോ, ഹാര്‍ഡ് വെയറിലോ സ്പര്‍ശിക്കുന്നതിനു മുമ്പ് കമ്പ്യൂട്ടറിനകത്തുള്ള ഏതെങ്കിലും ലോഹഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്ന് ഉറപ്പ് വരുത്തുക.നിങ്ങളുടെ കയ്യിലൂടെ ഏതെങ്കിലും വിധത്തിലുള്ള ചാര്‍ജ്ജ് മദര്‍ബോഡിലോ, ഹാര്‍ഡ് വെയറിലോ തട്ടി പിസിയുടെ സര്‍ക്യൂട്ടിനെ ബാധിക്കാതിരിക്കാനാണിത്.
മുന്‍കരുതലെടുത്തു കഴിഞ്ഞാല്‍ പിന്നെ ഊരിമാറ്റാവുന്ന ഭാഗങ്ങള്‍ ഊരിമാറ്റി ഫാനിനടിയില്‍ വെച്ച് പൊടി കളയാം.പിസിയുടെ പ്രതലം കോട്ടണ്‍ തുണികൊണ്ട് തുടച്ച് വ്യത്തിയാക്കാം.

2. ആവശ്യമുള്ളവ മാത്രം

നമുക്ക് ആവശ്യമില്ലാത്ത ആപ്ലിക്കേഷനുകള്‍ ഒഴിവാക്കി ശീലിക്കാം. ഉദാഹരണത്തിന്‌ നിങ്ങള്‍ക്ക് ആവശ്യമുള്ള വല്ല ആപ്ലിക്കേഷനും ഓപ്പണ്‍ ചെയ്യുമ്പോള്‍ പശ്ചാത്തലത്തില്‍ ആവശ്യമില്ലാത്തവ ഓപണ്‍ ആകും.ഇത്തരത്തില്‍ അനാവശ്യമായ റിസോര്‍സുകളാണ്‌ കമ്പ്യൂട്ടറിന്‍റെ വേഗത കുറയാനുള്ള പ്രധാന കാരണക്കാര്‍. Add/Remove പ്രോഗ്രാം ഉപയോഗിച്ച് നീക്കം ചെയ്യാന്‍ ശ്രദ്ധിക്കുക.ഇങ്ങനെ നീക്കം ചെയ്യുന്ന പ്രോഗ്രാമുകളോ ആപ്ലിക്കേഷനുകളോ എന്നെങ്കിലും ആവശ്യം വന്നാലോ എന്നാണ്‌ വ്യാകുലതയെങ്കില്‍ വിഷമിക്കേണ്ട. ഇന്‍സ്റ്റാളര്‍ ഹാര്‍ഡ്ഡ്രൈവില്‍ സൂക്ഷിക്കാം.

3. റീബൂട്ട്

നിങ്ങള്‍ ഓരോ ഫയല്‍ തുറക്കുമ്പോഴും അതിന്‍റെ ആപ്ലിക്കേഷന്‍ ഡേറ്റ RAM ലേക്ക് അപ് ലോഡ് ചെയ്യും.ആ ആപ്ലിക്കേഷന്ക്ലോസ് ചെയ്തു കഴിഞ്ഞാലും RAM പൂര്‍ണമായി ഓഫാകുന്നതു വരെ ആ ആപ്ലിക്കേഷന്‍ ഡേറ്റകള്‍ അതിലുണ്ടാകും.

നിങ്ങളുടെ പിസി രണ്ടുദിവസം തുടര്‍ച്ചയായി ഓണായിരുന്നു എങ്കില്‍ അതിന്‍റെ പവര്‍ പൂര്‍ണമായി വിച്ശേദിച്ച് അതിനെ റീബൂട്ട് ചെയ്യുന്നത് നല്ലതായിരിക്കും.ഇങ്ങനെ ചെയ്യുന്നത് സിസ്റ്റം മെമ്മറി ക്ലീന്‍ ചെയ്യാന്‍ സഹായിക്കുന്നു.എന്നു കരുതി ഓരോ മണിക്കൂറിലും ഇങ്ങനെ ചെയ്യുന്നത് പിസിയെ ദോഷകരമായി ബാധിക്കും
.
4. സിസ്റ്റം സെറ്റിംഗ്-പെര്‍ഫോര്‍മന്‍സ്

വിന്‍ഡോസ് വിസ്റ്റായിലും XPയിലും ഉള്ള നയനാനന്ദകരമായ പശ്ചാത്തലങ്ങള്‍ നിങ്ങളുടെ പിസിയുടെ വേഗതയെ പ്രതികൂലമായി ബാധിക്കുന്നു.അതിനാല്‍ ഇത്തരം വിഷ്വല്‍ എന്‍ഹാന്‍സ്മെന്‍റ് ഡിസേബിള്‍ ചെയ്യുന്നതാണ്‌ നല്ലത്. ഇതിനായി My Computer ല്‍ റൈറ്റ്ക്ലിക്ക് ചെയ്ത്

My Computer–>Properties–>Advanced System setting–>Performance–>Best Performanceഎന്നിങ്ങനെ ഒന്നിനു പുറകെ ഒന്നായി സെലക്ട് ചെയ്യുക.

5. അപ്ഡേറ്റ്

ഭൂരിഭാഗം ഉപയോയോക്താക്കളും വെറുക്കുന്ന ഒന്നാണ്‌ ഇടക്കിടക്ക് കയറിവരുന്ന Pop-Up ജാലകങ്ങള്‍.അതില്‍ തന്നെ സിസ്റ്റം സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ വരുന്ന ‘windows needs to be updated’എന്ന ചെറിയ Pop-Up ജാലകം ശപിച്ച് കൊണ്ട് ക്ലോസ് ചെയ്യാറല്ലേ പതിവ്.നിങ്ങള്‍ വെറുക്കുന്നെങ്കിലും ഓപ്പറേറ്റിങ്ങ് സിസ്റ്റവും മറ്റ് ആപ്ലിക്കേഷനുകളും അപ്ഡേറ്റ് ചെയ്യുന്നത് നിങ്ങളുടെ പിസിയുടെ മെമ്മറി മെച്ചപ്പെടുത്തുന്നു.
(കുറഞ്ഞ ഇന്‍റര്‍നെറ്റ് യൂസേജ് ഉള്ളവരും വിന്‍ഡോസ് ഒറിജിനല്‍ അല്ലാത്തവരും വിന്‍ഡോസ് അപ്ഡേറ്റിന്‌ പോകാതിരിക്കുക.)

6. ഡിസ്ക് ഡീഫ്രാഗ്മെന്‍റേഷന്‍

ഡിസ്ക് ഡീഫ്രാഗ്മെന്‍റേഷന്‍ കൊണ്ട് നിങ്ങളുടെ ഹാര്‍ഡ്ഡിസ്ക്കിലുള്ള ചെറിയ ഡേറ്റാ ബിറ്റുകളെ അടുക്കി ക്രമീകരിക്കുന്നു. കണ്ടെത്താനും വായിക്കാനും എഴുതാനും എളുപ്പമാക്കുന്നു. ഹാര്‍ഡ്ഡ്രൈവിലെ Free space വര്‍ദ്ധിക്കുകയും PC യുടെ വേഗത കൂടുകയും ചെയ്യുന്നു.

യഥാസമയം PC യുടെ ഡിസ്ക് ഡീഫ്രാഗ്മെന്‍റേഷന്‍ നടത്തേണ്ടതാണ്‌. ഈ പ്രക്രിയക്ക് സമയം ആവശ്യമായതിനാല്‍ ഉറങ്ങുന്നതിനു മുന്‍പോ പുറത്ത് പോവുന്നതിന്‌ മുന്‍പോ സിസ്റ്റം ഓണ്‍ ചെയ്ത് പ്രക്രിയ തുടങ്ങുന്നതാണ്‌ നല്ലത്.

7. ക്ലീന്‍ സ്റ്റാര്‍ട്ട് അപ്

ഒരുപാട് ആപ്ലിക്കേഷന്‍ കുമിഞ്ഞു കൂടുന്നത് സിസ്റ്റം സ്റ്റാര്‍ട്ടാക്കുന്നത് മന്ദഗതിയിലാക്കുന്നു. ഇത് PC യുടെ മറ്റു പ്രവര്‍ത്തനങ്ങളുടെ വേഗതയും കുറക്കുന്നു. ഈ ആപ്ലിക്കേഷനുകളെ Start മെനുവില്‍ നിന്നു തന്നെ ഡിസേബിള്‍ ചെയ്യാം.

ഇതിനായി Start–>Run–>msconfig എന്ന് ടൈപ്പ് ചെയ്യുക. –>Ok–>Start up tag എന്ന വഴിയിലൂടെ പോകണം.

ശ്രദ്ധിക്കുക : തെറ്റായ Service/Startup ഡിസേബിള്‍ ചെയ്യുന്നത് നിങ്ങളുടെ PC യിലെ മറ്റു പ്രോഗ്രാമുകളെയും പ്രതികൂലമായി ബാധിക്കും. അതിനാല്‍ Start up ഡിസേബിള്‍ ചെയ്യാന്‍ ഏതെല്ലാം പ്രോസസാണ്‌ Ok എന്ന് ആദ്യമേ ഒരു റഫറന്‍സ് ഗൈഡില്‍ നോക്കി വെക്കേണ്ടതാണ്‌. റഫറന്‍സ് ഗൈഡിന്‌ ഇവിടെ നോക്കിയാല്‍ മതി. ഇതില്‍ 18000ല്‍ അധികം പ്രോസസുകളെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്.

8. എന്‍ഡ് ബാക്ക് ഗ്രൌണ്ട് പ്രോസസ്

സിസ്റ്റം സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ആപ്ലിക്കേഷനുകള്‍ കുമിഞ്ഞ് കൂടുന്നതിനു പുറമേ,നമുക്കാവശ്യമില്ലാത്ത ഒരുപാട് പ്രോഗ്രാമുകളും സിസ്റ്റത്തിന്‍റെ പശ്ചാത്തലത്തില്‍ കാണാറുണ്ട്. നിങ്ങളുടെ പിസിയില്‍ എന്തെല്ലാം ഉണ്ടെന്ന് ശ്രദ്ധിക്കേണ്ടത് വളരെ അത്യാവശ്യമാണ്‌.
നിങ്ങളുടെ സിസ്റ്റം പ്രോസസ് നിയന്ത്രിക്കാനായി Ctrl+Alt+Delete ക്ലിക്ക് ചെയ്ത് Task Manager ല്‍ എത്തുക. പിന്നീട് അതിലെ Process ടാബില്‍ ക്ലിക്ക് ചെയ്യുക.
ഇനി നിങ്ങളുടെ സിസ്റ്റത്തില്‍ അസാധാരണമായി വല്ല പ്രോസസും കാണുകയാണെങ്കില്‍,അല്ലെങ്കില്‍ ആ പ്രോസസ് എന്താണെന്ന് അറിയില്ലെങ്കില്‍ വെബ്സൈറ്റില്‍ നോക്കി അതെന്താണെന്ന് കണ്ടെത്തേണ്ടതാണ്‌. നിങ്ങള്‍ക്ക് ആവശ്യമില്ലാത്ത പ്രോസസ ആണെങ്കില്‍ അവ ഒഴിവാക്കുകയും ചെയ്യുക.

9. ഒപ്റ്റിക്കല്‍ വെര്‍ച്വല്‍ മെമ്മറി

RAM ന്‍റെ അപാകത കൊണ്ട് നിങ്ങളുടെ സിസ്റ്റം സ്ലോ ആകുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് വെര്‍ച്വല്‍ മെമ്മറി സിസ്റ്റം പേജിങ്ങ് ഫയല്‍ കൂട്ടി ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്‌.
RAM ന്‍റെ ഭാഗമായി ഉപയോഗിക്കാവുന്ന ഹാര്‍ഡ്ഡ്രൈവിന്‍റെ ഭാഗമാണ്‌ വെര്‍ച്വല്‍ മെമ്മറി.
ഇതിനായി

വിസ്റ്റയില്‍

Control panel–>System and maintanaince system–>Advanced system properties (വലതു ഭാഗത്ത്)–>
Advanced Tab–>Performance Setting Button–>Advanced Tab–>See virtual Memory for change–>
Un check Automatically Manage–>Set four Automatically Manage–>Se four custom size(MB)–>

കമ്പ്യൂട്ടറിലെ Set and restart ക്ലിക്ക് ചെയ്യുക.

No comments:

Post a Comment